ജീവിതം..ജയവും പരാജയവും,ഒരു നേർ ചിത്രം..

ജനിച്ചത് ജീവിക്കാൻ ആണെങ്കിൽ ജീവിക്കുക. ആയുസിന്റെ ദൈർഘ്യം ദൈവനിശ്ചയം.. ജീവിതം നമ്മെ ചിലതൊക്കെ പഠിപ്പിക്കും. ചിലത് വേണ്ടെന്നു വക്കാൻ, പിന്നെ ചിലതിനെ കൂടെ കൂട്ടാൻ. എത്ര മനസ്സിൽ കയറി നോക്കാൻ ശ്രമിച്ചാലും ആർക്കും ആരുടെയും മനസ് അളക്കാൻ കഴിയുകയില്ല. സ്വന്തം ഇഷ്ടങ്ങൾ ആരുടേയും മേൽ അടിച്ചമർത്താൻ ശ്രമിക്കാതിരിക്കുന്നതാണ് തികച്ചും നല്ലത് എന്ന് ഞാൻ മനസിലാക്കിയ ഒരു ശരി.. എന്റെ ശരി ഇവിടെ പറയുന്നതിൽ അർത്ഥം ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല.. അംഗീകരിക്കാൻ പറയാൻ ഞാൻ ആരുമല്ല. ഒരു ജീവിതം വിട്ടു വീഴ്ചകൾ ധാരാളം ആവശ്യം ഉള്ള ഒരു യാത്രയാണ് . നമുക്ക് ആ യാത്ര തുടരാം. .. കാലം കലികാലം….ഈ കാലം അങ്ങനെ ആയി പോയി. സ്വാർത്ഥത മാത്രം കൈ മുതലായ മനുഷ്യൻ. ആർക്കും ആരെയും വഞ്ചിക്കാം, തള്ളി പറയാം. ഇന്നത്തെ പച്ച ഇല നാളെ കൊഴിഞ്ഞു താഴെ വീഴും. കാലം എല്ലാവരെയും മാറ്റി കൊണ്ടിരിക്കും. സ്നേഹം കൊടുത്തും വാങ്ങിയും പങ്കു വച്ചും പരസ്പരം അനുഭവിക്കാൻ ഉള്ളതാണ്. അത് അങ്ങനെ തന്നെ വേണം. മറ്റുള്ളവരെ വേദനിപ്പിച്ചു കിട്ടുന്ന സന്തോഷം കേവലം സുഖം നൽകുകയും പിന്നീട് അത് വലിയ തെറ്റ് ആകും. ഒരു ജന്മം, അത് സന്തോഷം ആയിരിക്കണം….
.
.
.
ആയുസിന്റെ പുസ്തകം ഓരോ താളുകൾ ആയി മറിഞ്ഞു പോകുന്നു. നമുക്കും എല്ലാരേയും സ്നേഹിച്ചും പരസ്പരം മനസിലാക്കി മുൻപോട്ട് നടക്കാം….
.
.
.
ധാരാളം മറക്കാൻ കഴിയാത്ത ഓർമ്മകൾ ഉണ്ടാകാം…മനസ്സിൽ…മറക്കാൻ ആവാത്തതിനോട് പൊറുക്കുക….
.
.
.
മറക്കാനും,പൊറുക്കാനും കഴിയാത്ത ഓർമ്മകൾ എന്നേക്കുമായി വിട്ടുകളയുക…..
.
.
.
ഇനിയൊരിക്കലും ആ ഓർമ്മകൾ മനസ്സിൽ തിരികെ കൊണ്ടുവരാതെ മുന്നോട്ട്….ഇനിയുള്ള യാത്രകൾ…..